തിരുവനന്തപുരം- കേരളത്തിൽ എല്ലാ മദ്യശാലകളും നാളെ തുറന്നുപ്രവർത്തിക്കും. ബാർ, ബവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും നാളെ പ്രവർത്തിക്കും. ലോക്ഡൗണിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഞായറാഴ്ചകളിൽ മദ്യശാലകൾ പ്രവർത്തിച്ചിരുന്നില്ല. കേരളത്തിൽ 576 ബാർ ഹോട്ടലുകളും 291 ബിയർ ഷോപ്പുകളും 261 ബവ്‌കോ ഷോപ്പുകളും 36 കൺസ്യൂമർ ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.






