Sorry, you need to enable JavaScript to visit this website.

കോവിഡ്: ഒറ്റപ്പാലം സ്വദേശി ജുബൈലിൽ നിര്യാതനായി

ദമാം- പാലക്കാട് ഒറ്റപ്പാലം ചളവറ സ്വദേശി ഉള്ളാട്ടിൽ വട്ടോളിൽ ദയശീലൻ (65) ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇരുപത്തിയഞ്ച് വർഷമായി  ജുബൈൽ അൽ മോജിൽ കമ്പനിയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ജുബൈൽ മുവാസാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലെറ്ററിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇന്നു ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ നിർമ്മല., മകൾ ശ്രുതി. കഴിഞ്ഞ മെയ് പത്തിന് മകളുടെ വിവാഹം നടത്താനിരുന്നത് ലോക്ഡൗൺ കാരണം മാറ്റി വെക്കുകയായിരുന്നു.

 

Latest News