ന്യൂദല്‍ഹി- രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത് ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയെ മലയാളി യുവതിയെ ആണെന്ന് പോലീസ് വെളിപ്പെടുത്തി. ദല്‍ഹി സ്വദേശിയായ ഭര്‍ത്താവിനൊടപ്പം വളക്കച്ചവടം ചെയ്യുന്ന യുവതിയുടെ മാതാപിതാക്കള്‍ ദീര്‍ഘകാലമായി ദല്‍ഹിയില്‍ താമസിക്കുന്ന മലയാളികളാണ്.
ബിക്കാനിറിനടുത്തുള്ള റിഡ്മല്‍സര്‍ പുരോഹിതനില്‍ തന്റെ ഉമസസ്ഥതയിലുള്ള ഭൂമി പരിശോധിക്കാനായി എത്തിയതായിരുന്നു യുവതി. തിരിച്ചു പോകാനായി വാഹനം കാത്തു നില്‍ക്കുമ്പോള്‍ കാറിലെത്തിയ രണ്ടംഗ സംഘം തന്നെ വലിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയയിരുന്നെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പകല്‍ 2.30നാണ് ജയ്പൂര്‍ റോഡില്‍ വച്ച് തന്നെ തട്ടിക്കൊണ്ടു പോയതെന്നും ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.






