വനിതാ പോലീസിന്റെ ഇടി വറൈലായി (വിഡിയോ)

ഹൈദരാബാദ്- തെലങ്കാനയില്‍ ബസില്‍വെച്ച് വനിതാ കോണ്‍സ്റ്റബിള്‍ വനിതാ കണ്ടക്ടറെ മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലാണ് സംഭവം. മഹ്ബൂബ് നഗര്‍ ഡിപ്പോയില്‍നിന്നുളള ബസില്‍ കയറിയ പോലീസുകാരിയോട് കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചതോടെയാണ് സംഭവം. കോണ്‍സ്റ്റബിള്‍ ഐഡിയുടേ ഫോട്ടോകോപ്പി കാണിച്ചെങ്കിലും കണ്ടക്ടര്‍ ഒറിജിനല്‍ ഐ.ഡി ചോദിച്ചു. വാക്കുതര്‍ക്കവും പിടിവലിയുമാണ് ഒടുവില്‍ പോലീസുകാരി കണ്ടക്ടറെ ഇടിക്കുന്നതില്‍ കലാശിച്ചത്. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യം ടിവി ചാനലുകള്‍ക്ക് നല്‍കുകയായിരുന്നു. വനിതാ കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രകടനം നടത്തി.
 

Latest News