മലപ്പുറം- ജില്ലയിൽ 18 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 15 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ പുതുതായി ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിൽ നിന്ന് ജൂൺ നാലിന് സ്വകാര്യ ബസിൽ വീട്ടിലെത്തിയ നിലമ്പൂർ നല്ലന്താണി സ്വദേശി 31 വയസുകാരൻ, ചെന്നൈയിൽ നിന്ന് സ്വകാര്യ ബസിൽ ജൂൺ രണ്ടിന് നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം നോർത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി, ചെന്നൈയിൽ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി വീട്ടിലെത്തിയ തൃപ്രങ്ങോട് സ്വദേശി 47 വയസുകാരൻ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ.
ജൂൺ 11 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി വീട്ടിലെത്തിയ പെരുമണ്ണ കോഴിച്ചെന സ്വദേശി 33 വയസുകാരൻ, റിയാദിൽ നിന്ന് തിരുവനന്തപുരം വഴി മെയ് 31 ന് വീട്ടിൽ തിരിച്ചെത്തിയ എടക്കര പാലേമാട് സ്വദേശി 44 വയസുകാരൻ, കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 11 ന് വീട്ടിലെത്തിയ മൂന്നിയൂർ വെളിമുക്ക് ആലിങ്ങൽ സ്വദേശി 34 വയസുകാരൻ, ദുബായിൽ നിന്ന് കരിപ്പൂർ വഴി ജൂൺ ഒമ്പതിന് വീട്ടിലെത്തിയ കാളികാവ് സ്വദേശിനി ഗർഭിണിയായ 26 വയസുകാരി, കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 10 ന് വീട്ടിൽ തിരിച്ചെത്തിയ എടയൂർ കരേക്കാട് സ്വദേശി 48 വയസുകാരൻ, ജിദ്ദയിൽ നിന്ന് കൊച്ചി വഴി ജൂൺ 10 ന് വീട്ടിൽ തിരിച്ചെത്തിയ ചുങ്കത്തറ സ്വദേശി 54 വയസുകാരൻ, ദുബായിൽ നിന്ന് ജൂൺ 15 ന് കരിപ്പൂരിലെത്തിയ തിരൂർ പയ്യനങ്ങാടി സ്വദേശി 63 വയസുകാരൻ, റിയാദിൽ നിന്ന് കരിപ്പൂർ വഴി ജൂൺ ആറിന് വീട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിനി 21 വയസുകാരി, അബുദബിയിൽ നിന്ന് കൊച്ചി വഴി ജൂൺ മൂന്നിന് വീട്ടിൽ തിരിച്ചെത്തിയ ആലങ്കോട് ഒതളൂർ കീഴ്ക്കര സ്വദേശി 42 വയസുകാരൻ, റിയാദിൽ നിന്ന് കരിപ്പൂർ വഴി ജൂൺ ആറിന് വീട്ടിൽ തിരിച്ചെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി 62 വയസുകാരൻ, അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി ജൂൺ മൂന്നിന് വീട്ടിൽ തിരിച്ചെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 41 വയസുകാരൻ, ദമാമിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 13 ന് ഒരുമിച്ചെത്തിയ വഴിക്കടവ് തോരക്കുന്ന് സ്വദേശി 75 വയസുകാരൻ, ഭാര്യ 67 വയസുകാരി, മകൾ 25 വയസുകാരി, പേരമകൾ ആറുവയസുകാരി എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.