അഹമ്മദാബാദ്- ഒരു കുടുംബത്തിലെ ആറ് പേര്‍ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. അമരീഷ് പട്ടേല്‍ (42)ഗൗരങ്ക് പട്ടേല്‍ (40) കീര്‍ത്തി (9) സാന്‍വി (7) മയൂര്‍ (12) ധ്രുവ് (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാത്വ ജിഐഡിയിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം. സഹോദരങ്ങളായ അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പോലിസ്.
അമരീഷും ഗൗരങ്കും കുട്ടികളുമായി ഇന്നലെ പുറത്തേക്ക് പോയെങ്കിലും രാത്രിയായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതേതുടര്‍ന്ന് ഇവരുടെ ഭാര്യമാര്‍ ജിഐഡിയിലെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയതായി കണ്ടതിനെ തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടത്.കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ നിഗമനം.