ന്യൂദല്‍ഹി-ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു.പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ചേരാനിരിക്കെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.വ്യോമസേന തലവന്‍ ആര്‍.കെ.എസ്. ഭദൗരിയ ശ്രീനഗറിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തി സൈനിക സന്നാഹം വിലയിരുത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് വ്യോമസേന മേധാവിയുടെ സന്ദര്‍ശനം.കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തണമെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.നേരത്തേ വ്യോമസേനയുടെ പോര്‍വിമാനങ്ങളൊക്കെ ശ്രീനഗര്‍ അടക്കമുള്ള വ്യോമസേന താവളങ്ങളിലേക്ക് മാറ്റിയിരുന്നു.






