Sorry, you need to enable JavaScript to visit this website.

ജിദ്ദ മത്സ്യമാർക്കറ്റിൽ നിന്ന് അര ടൺ മത്സ്യം പിടിച്ചെടുത്തു

ജിദ്ദ സെൻട്രൽ മത്സ്യമാർക്കറ്റിൽ നഗരസഭാ ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു.

ജിദ്ദ - ജിദ്ദ സെൻട്രൽ മത്സ്യമാർക്കറ്റിൽ നിന്ന് നഗരസഭാധികൃതർ അര ടൺ മത്സ്യം പിടിച്ചെടുത്തു. കേടായ മത്സ്യങ്ങൾ അധികൃതർ നശിപ്പിച്ചു. ഉപയോഗയോഗ്യമായ മത്സ്യം പാവങ്ങൾക്കിടിയൽ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനക്ക് കൈമാറി. വഴിവാണിഭക്കാരുടെ ആറു കാറുകൾ അധികൃതർ പിടിച്ചെടുത്തു. ഉപയോഗശൂന്യമായ 50 കീസ് ഐസും പരിശോധനക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചു. മീൻ മാർക്കറ്റിൽ റെയ്ഡിനിടെ 47 ആരോഗ്യ, നഗരസഭാ, മുൻകരുതൽ നിയമ ലംഘനങ്ങളും കണ്ടെത്തി.
വിൽപനക്ക് പ്രദർശിപ്പിക്കുന്ന മത്സ്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ബാധകമാക്കാനും രോഗവ്യാപനത്തിൽ നിന്ന് പൊതുജനങ്ങൾക്ക് സംരക്ഷണം നൽകാനും സെൻട്രൽ മാർക്കറ്റുകളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

Latest News