Sorry, you need to enable JavaScript to visit this website.

മക്കയിൽ മാസ്‌ക് ശേഖരം പിടികൂടി

മക്ക - മക്ക നഗരസഭക്കു കീഴിലെ മിസ്ഫല ബലദിയയും ശുചീകരണ വിഭാഗവും സുരക്ഷാ വകുപ്പുകളും സഹകരിച്ച് അൽനികാസ ഡിസ്ട്രിക്ടിൽ നടത്തിയ പരിശോധനയിൽ വിദേശ തൊഴിലാളികളുടെ പക്കൽ നിന്ന് ഉറവിടമറിയാത്ത രണ്ടായിരം തുണിമാസ്‌കുകൾ പിടിച്ചെടുത്തു. അനധികൃത രീതിയിൽ മാസ്‌ക് വിൽപനക്ക് ശ്രമിച്ച വിദേശികളെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇവരിൽ നിന്ന് പിടിച്ചെടുത്ത മാസ്‌ക് ശേഖരം നശിപ്പിച്ചതായും മിസ്ഫല ബലദിയ മേധാവി എൻജിനീയർ അയ്മൻ വഖാദ് പറഞ്ഞു.

 

Latest News