വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമം; പെരിന്തല്‍മണ്ണ സ്വദേശിക്ക് എതിരെ കേസ്

മലപ്പുറം- വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന് ആരോപിച്ച് യുവതി പരാതി നല്‍കി. കരിപ്പൂര്‍ പോലിസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. മസ്‌കറ്റില്‍ നിന്നും കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് താന്‍ അതിക്രമത്തിന് ഇരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

തനിക്ക് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെരിന്തല്‍മണ്ണ സ്വദേശിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി ആരോപിച്ചു. ഇതേതുടര്‍ന്നാണ് യുവതി കരിപ്പൂര്‍ പോലിസിനെ സമീപിച്ചത്. ഇയാള്‍ക്ക് എതിരെ കേസെടുത്തതായും ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കരിപ്പൂര്‍ പോലിസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഉപദ്രവിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

Latest News