Sorry, you need to enable JavaScript to visit this website.

പ്രവാസികളെ വഞ്ചിച്ചു; രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം- കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി​ വഞ്ചനയിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സെ​ക്ര​ട്ട​റി​യേ​റ്റി​ന് മുന്നില്‍ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ർ​ട്ടേ​​ഡ് വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കൊറോണ നെഗറ്റീവ്  സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​വാ​സികള്‍ നാട്ടിലേക്ക് മ​ടങ്ങുന്നത് ​ ത​ട​യാ​നാ​ണെ​ന്ന് ആരോപിച്ചു  തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സമരം.

തീരുമാനത്തില്‍ മാറ്റമില്ലെന്നും രോഗമുള്ളവരേയം രോഗമില്ലാത്തവരേയും ഒരേ വിമാനനത്തില്‍ കൊണ്ടുവരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News