ദമാം- വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ടിക്കുന്നതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി ദമാം ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ നിസാർ മാന്നാറും ഉപവാസം ഇരിക്കുന്നു. ഓരോ ദിവസവും പ്രവാസികൾ നാട്ടിലേക്ക് വരാതിരിക്കാനായി പുതിയ ഉത്തരവുകൾ ഇറക്കുകയാണെന്നും കുടിയേറ്റ തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും നല്കാതെ പ്രവാസികളെ അവഹേളിക്കുകയാണ് സംസ്ഥാന സർക്കാറെന്നും നിസാർ മാന്നാർ അഭിപ്രായപ്പെട്ടു.






