ന്യൂദല്‍ഹി-രാജ്യത്ത് സാമ്പിള്‍ ടെസ്റ്റ് നടത്തുന്നവയില്‍ പോസിറ്റീവാകുന്ന കേസുകളുടെ തോത് കുത്തനെ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. മെയ് അവസാനിക്കുമ്പോള്‍ 4.6% ആയിരുന്നു തോത് എങ്കില്‍ ജൂണ്‍ 17 ലെത്തുമ്പോള്‍ 31.6% ആയാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളാണിത് വ്യക്തമാക്കുന്നത്. മെയ് 17ന് 7% ആയിരുന്ന സ്ഥാനത്ത് ഒരു മാസം കൊണ്ടാണ് ഇത്രയും വര്‍ധവുണ്ടായിരിക്കുന്നത്.
നൂറ് സാമ്പിളുകളില്‍ ഏഴ് എണ്ണം പോസിറ്റീവായിരുന്നെങ്കില്‍ ജൂണ്‍ പകുതി പിന്നിടുമ്പോള്‍ നൂറ് പേരുടെ സാമ്പിള്‍ പരിശോധിച്ചാല്‍ അതില്‍ 31 പേരുടേതും വൈറസ് ബാധ സ്ഥിരീകരിച്ച റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ദല്‍ഹി,ഹരിയാന എന്നിവിടങ്ങളിലെ കോവിഡ് പകര്‍ച്ച അതീവ ഗുരുതരമായ രീതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഒരു മാസത്തിനകം നാലിരട്ടില്‍പരം വര്‍ധനവാണ് കോവിഡ് വ്യാപനത്തിലുണ്ടാകുന്നത്. വരുന്ന നാളുകളില്‍ അതിദ്രുതഗതിയിലായിരിക്കും വ്യാപനമെന്ന സൂചനയാണ് ലഭിക്കുന്നത്.
കോവിഡ് -19 നായി ജൂണ്‍ 17 വരെ 6.2 ദശലക്ഷത്തിലധികം സാമ്പിളുകള്‍ പരീക്ഷിച്ചു, അതില്‍ 367,117 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇതിന്റെ ഫലമായി ജനുവരിയില്‍ പരിശോധന ആരംഭിച്ചപ്പോള്‍ മുതല്‍ 5.9 ശതമാനം പോസിറ്റീവ് നിരക്ക്.പോസിറ്റീവിറ്റി നിരക്കിന്റെ വര്‍ദ്ധനവ്, പുതിയ കേസുകള്‍ കൂടുന്നതിനൊപ്പം സമൂഹത്തില്‍ വൈറസ് പടരുന്നുവെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.