ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം ഫേസ്ബുക്ക് നീക്കി

വാഷിംഗ്ടണ്‍-രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാന്‍ നാസികള്‍ ഉപയോഗിച്ച ചുവന്ന ത്രികോണ ചിഹ്നം ഉപയോഗിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്തതായി ഫേസ്ബുക്ക് വെളിപ്പെടുത്തി.

വിദ്വേഷത്തിനെതിരായ തങ്ങളുടെ  നയം ലംഘിക്കുന്നതാണ് ട്രംപിന്റെ പോസ്റ്റുകളും പരസ്യങ്ങളുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ചിഹ്നത്തെ അപലപിക്കുകയോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ ആയ സന്ദര്‍ഭത്തിലല്ലാതെ രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിന് നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം ഉപയോഗിക്കുന്നതിനെ ഫേസ്ബുക്ക് നയം വിലക്കുന്നുണ്ട്.

 

 

Latest News