സാന്‍ ഫ്രാന്‍സിസ്‌കോ- ടെക്‌സ് സന്ദേശങ്ങളയക്കാന്‍ ഏറ്റവും മികച്ച ആപ്പുകളിലൊന്നാണ് ട്വിറ്റര്‍. അക്ഷരം മാത്രമല്ല, ശബ്ദവും ഇനി ട്വിറ്ററില്‍ ഷെയര്‍ ചെയ്യാം.
280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ഉള്‍പ്പെടുത്താനാവുക. ഇതോടൊപ്പം 140 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദശകലവും ട്വിറ്ററില്‍ പങ്കുവെക്കാം. അമേരിക്കയിലെ തിരഞ്ഞെടുത്ത ചില ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ആദ്യം പങ്കുവെക്കുന്ന ട്വീറ്റുകള്‍ക്കൊപ്പം മാത്രമേ ശബ്ദവും പങ്കുവെക്കാന്‍ സാധിക്കു. അതായത് മറുപടിയിലോ റീട്വീറ്റിലോ ആ ശബ്ദം പങ്കുവെക്കപ്പെടില്ല.
നേരത്തെ 140 അക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് മാത്രമാണ് ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നത്. ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് ഇത് പിന്നീട് 280 ലേക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ആ പരിധിയും പോരെന്ന് തോന്നുന്നവര്‍ക്കായാണ് ശബ്ദം കൂടി ചേര്‍ക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷണം വിജയകരമെന്ന് കണ്ടാല്‍ ഇത് വ്യാപിപ്പിച്ചേക്കും.






