കോവിഡ്: ആലപ്പുഴ സ്വദേശി അൽ ഹസയിൽ നിര്യാതനായി

അൽ ഹസ- ആലപ്പുഴ കായംകുളം എരുവ സ്വദേശി സൗപർണികയിൽ ഷിബു രാധാകൃഷ്ണൻ (47) അൽ ഹസയിൽ കോവിഡ് ബാധിച്ചു മരിച്ചു.  കഴിഞ്ഞ ദിവസം കഠിനമായ ശ്വാസ തടസ്സത്തെ തുടർന്ന് അൽ ഹസ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനയിൽ ഇന്ന് ഫലം വന്നതോടെ പോസിറ്റീവ് സ്ഥിരീകരിച്ചു. ഭാര്യ: ഷാരു ഷിബു, മക്കൾ: സിദ്ധാർഥ് ഷിബു, സ്വാതി ഷിബു.

 

Latest News