Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ ബാറ്ററി കള്ളന്‍ പിടിയില്‍

തലശ്ശേരി- നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍നിന്ന് ബാറ്ററി അടിച്ചു മാറ്റുന്ന മോഷ്ടാവിനെ തലശ്ശേരി സി.ഐ.സനല്‍കുമാറും സംഘവും പിടികൂടി. തലശേരി ഗോപാല പേട്ട സ്വദേശി മുണ്ടനിക്കോട്ട് ഫഹദാണ് (24) അറസ്റ്റിലായത്.

തലശേരി ബസ്റ്റാന്‍ഡിലും പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചമ്പാടും ബസുകളില്‍നിന്ന് ബാറ്ററി മോഷ്ടിച്ചത് ഫഹദാണെന്ന് പോലീസ് പറഞ്ഞു. ഓട്ടോയിലെത്തിയാണ് മോഷണം.

ചമ്പാട് നിന്ന് അക്ഷയ ബസില്‍നിന്ന് ബാറ്ററി മോഷണം പോയതോടെ പാനൂര്‍ പോലീസും അന്വേഷണത്തിലായിരുന്നു. തലശേരിയിലും സമാനമായ പരാതി ഉയര്‍ന്നതോടെ ഫഹദ് ഓടിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്.

 

 

 

Latest News