ഇന്ത്യയിലെ ആദ്യ മൊബൈല്‍ കോവിഡ് പരിശോധനാ  ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി-ഇന്ത്യയിലെ ആദ്യത്തെ കോവിഡ് പരിശോധനയ്ക്കുള്ള മൊബൈല്‍ പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഫഌഗ് ഓഫ് ചെയ്തു. പരിശോധന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂരമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൊബൈല്‍ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്. ദിവസേന 25 ആര്‍ടിപിസിആര്‍, 300 എലിസ പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ളതാണ് ഈ ലാബുകള്‍. ടിബി, എച്ച്‌ഐവി പരിശോധനയ്ക്കും സൗകര്യമുണ്ട്. രാജ്യത്തെ കോവിഡ് പരിശോധന ശക്തമാണെന്ന് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഒരു കോവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്ന രാജ്യത്ത് നിലവില്‍ 953 കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.
 

Latest News