Sorry, you need to enable JavaScript to visit this website.

ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്‍;  ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാന്‍

ന്യൂദല്‍ഹി-കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാനും ഹോങ്കോങ്ങും. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തില്‍ ചൈനയുടെ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെയാണ് തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞത്.
ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രമാണ് വൈറലാകുന്നത്. 'ഞങ്ങള്‍ കീഴടക്കും, ഞങ്ങള്‍ കൊല്ലും' എന്ന കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രം പ്രമുഖ മാധ്യമമായ തായ്‌വാന്‍ ന്യൂസ് 'ഫോട്ടോ ഓഫ് ദ് ഡേ' ആക്കി. ഇതോടെ ഇന്ത്യയില്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും 'വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്‍' തന്നെയായിരുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ഹോങ്കോങ് മിലിട്ടറി പോലീസിന് ഇന്ത്യ നല്‍കിയ സേവനങ്ങളും 1941ലെ 'ബാറ്റില്‍ ഓഫ് ഹോങ്കോങ്ങി'ല്‍ ജപ്പാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധത്തെയും ലിക്ജിയില്‍ ചിലര്‍ സ്മരിച്ചു.


 

Latest News