സൗദിയില്‍ മിനി ബസ് മറിഞ്ഞ് 13 തൊഴിലാളികള്‍ക്ക് പരിക്ക്

തബൂക്ക് അല്‍ഖാദിസിയ റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ മിനി ബസ്.

തബൂക്ക് - അല്‍ഖാദിസിയ റോഡില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു.  അപകടത്തെ കുറിച്ച് ഇന്നലെ പുലര്‍ച്ചെ 5.57 ന് ആണ് തബൂക്ക് റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് തബൂക്ക് റെഡ് ക്രസന്റ് പ്രസ്താവനയില്‍ പറഞ്ഞു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ്, കിംഗ് ഖാലിദ് ആശുപത്രികളിലേക്ക് മാറ്റി.


 

 

Latest News