പാസ്‌പോര്‍ട്ട് പുതുക്കല്‍: ജിദ്ദ കോണ്‍സുലേറ്റിന്റെ പ്രധാന അറിയിപ്പ്

ജിദ്ദ- പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നതും പുതുക്കുന്നതും വേഗത്തിലാക്കാന്‍ അപേക്ഷകര്‍ ഇന്ത്യയിലെ പൂര്‍ണ മേല്‍വിലാസവും സമീപത്തെ പോലീസ് സ്‌റ്റേഷന്റെ പേരും ഇന്ത്യയിലെ മൊബൈല്‍ നമ്പറും നല്‍കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും ഓരോ തവണയും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

വിലാസവും ഫോണ്‍ നമ്പറും കൃത്യമല്ലെങ്കില്‍ ഇതിന്  മാസങ്ങള്‍ വരെ എടുക്കാം. ഇന്ത്യയില്‍ പോലീസ് അധികൃതര്‍ക്ക് വെരിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ പൂര്‍ണ വിലാസവും നമ്പറും ആവശ്യമാണ്.

ഇക്കാര്യം കണക്കിലെടുത്ത് യാത്ര തടസ്സപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി തന്നെ അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യമുണ്ടെങ്കില്‍ തത്കാല്‍ വഴി അപേക്ഷിക്കണമെന്നും കോണ്‍സുലേറ്റ് അറിയിപ്പില്‍ പറയുന്നു.

 

Latest News