Sorry, you need to enable JavaScript to visit this website.

പ്രവാസികളില്ലെങ്കില്‍ കേരളം ഒലിച്ചുപോയേനെ- കെ.സുരേന്ദ്രന്‍

കോഴിക്കോട്- പ്രവാസികളില്ലെങ്കില്‍ കോവിഡ് കാലത്ത് കേരളം ഒലിച്ചുപോയേനെയെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരന്ദ്രന്‍. പ്രവാസികള്‍ അയച്ച പണമുണ്ടായിരുന്നതിനാലണ് പ്രളയത്തില്‍ കേരളത്തിനു പിടിച്ചു നില്‍ക്കാനായതെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കുമുന്നില്‍ തടസ്സങ്ങളുണ്ടാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്. മനുഷ്യത്വ രഹിതമായ നടപടി പിണറായി തിരുത്തണം. ഇന്ന് കുത്തിയിരിപ്പ് സമരം മാത്രമേ നടത്തുന്നുള്ളൂവെന്നും വരും ദിവസങ്ങളില്‍ സമരം തടരുമെന്നും അദ്ദേഹം പറഞ്ഞു.   
ആറു മാസത്തെ ശമ്പളമൊന്നും വേണ്ട. കടം വാങ്ങി ടിക്കറ്റെടുത്തു വരുന്ന പാവപ്പെട്ട പ്രവാസികളെ തടയാതിരുന്നാല്‍ മതി. കോവിഡ് ടെസ്റ്റ് അറബ് നാടുകളില്‍ നടത്തുന്നതിനു പകരം കേരളത്തില്‍ നടത്തിയാല്‍ പോരേ എന്ന് അദ്ദേഹം ചോദിച്ചു.
പ്രവാസികളുടെ ദുരിതം അവസാനിപ്പിക്കാന്‍ നോര്‍ക്ക എന്തു ചെയ്തുവെന്ന് വൈകിട്ടത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Latest News