ന്യൂദല്‍ഹി- ഇന്ത്യയില്‍ ഉപഭോഗവും വില്പനയും വര്‍ധിച്ചുവെന്നും രാജ്യം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള കല്‍ക്കരി ഖനന നടപടികള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ആവശ്യവും ഇന്ധന ഉപഭോഗവും വര്‍ധിച്ചത് തിരിച്ചുവരവിന്റെ സൂചനകളായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ രാജ്യത്തെ വ്യാവസായി ഉല്പാദനത്തേയും ഉപഭോഗത്തെയും ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ത്യയുടെ വളര്‍ച്ചയും വിജയവും ഉറപ്പാണെന്നും ഇറക്കുമതി വെട്ടിക്കുറച്ച് സ്വയം പര്യാപ്തത പ്രചരിപ്പിക്കണമെന്നും മോഡി പറഞ്ഞു.
41 കല്‍ക്കരി ബ്ലോക്കുകളുടെ ലേല നടപടികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.






