അഭിമന്യൂ കൊലക്കേസ്; ക്യാമ്പസ് ഫ്രണ്ട് നേതാവായ പ്രധാന പ്രതി കീഴടങ്ങി

കൊച്ചി-മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവും രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി. 
അഭിമന്യുവിനെ കുത്തിയ സഹല്‍ ആണ് കീഴടങ്ങിയത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് ക്യാമ്പസ് ഫ്രണ്ട് നേതാവായ പ്രതി നേരിട്ട് കീഴടങ്ങിയത്. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ സഹലിനെ ഇതുവരെ പിടികൂടാന്‍ പോലിസിന് സാധിച്ചിട്ടില്ലായിരുന്നു. 2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്.

Latest News