സഞ്ജയ് ത്സായെ എഐസിസി വക്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കി സോണിയാഗാന്ധി

ന്യൂദല്‍ഹി-കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ത്സായെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ന്യൂസ്‌പേപ്പറില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ മാധ്യമ വക്താക്കളായി അഭിഷേക് ദത്ത്,സാധ്‌ന ഭാരതി എന്നിവരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

എഐസിസി വക്താവ് സഞ്ജയ് ത്സായെ നീക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ അനുമതി നല്‍കിയതായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയം കാലഹരണപ്പെടുന്നു. പാര്‍ട്ടിയുടെ നിഷ്‌ക്രിയത്തം മനസിലാക്കാന്‍ സാധിക്കാത്ത ഒരുപാട് പേര് ഇപ്പോഴും പാര്‍ട്ടിയിലുണ്ട്.പാര്‍ട്ടിയെ ഉണര്‍ത്താനും അടിയന്തര മായി പ്രവര്‍ത്തന സജ്ജമാക്കാനും യാതൊരു വിധ ശ്രമങ്ങളും നടക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
 

Latest News