പന്ത്രണ്ടാം ദിവസവും പതിവ് തെറ്റിച്ചില്ല; ഇന്ത്യയില്‍ എണ്ണ വില കൂട്ടി

ന്യൂദല്‍ഹി- തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ധിച്ചത്. ദല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് പുതിയ വില. 

 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം പുനരാരംഭിച്ചത്.

Latest News