ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അവശേഷിക്കുന്ന സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി ഇന്റേണല്‍ അസസ്‌മെന്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരയ എ.എം. ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഉടന്‍ തീരുമാനമെടുക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതി പരീക്ഷ ഒഴിവാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസ് 23-ന് വീണ്ടും വാദം കേള്‍ക്കും.
ജൂലൈ ഒന്നിനും 15നുമിടയില്‍ പരീക്ഷ നടത്തുമെന്ന സി.ബി.ഐ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരു സംഘം രക്ഷിതാക്കള്‍ സുപീം കോടതിയെ സമീപിക്കുകയായിരുന്നു.