ചൈനീസ് ഉല്‍പന്ന ബഹിഷ്കരണം ഊർജിതമാക്കി വ്യാപാര കൂട്ടായ്മ

ന്യൂദല്‍ഹി- ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കാനും തദ്ദേശീയ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഒരുങ്ങി രാജ്യത്തെ വ്യപാരികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴസ് (സിഎഐടി).

ഇന്ത്യ-ചൈന അതിർത്തിയിൽ തുടർച്ചയായി അക്രമങ്ങൾ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്‌ക്കരിക്കാന്‍  തീരുമാനമെടുത്തതെന്ന് സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

ചൈനയുടെ ഉൽപ്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏഴുകോടി വിൽപ്പനക്കാർ ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനക്ക് ഒരു ലക്ഷം കോടിയുടെ നഷ്ട്ടമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിർത്തിയിൽ പോയി പോരാടാൻ കഴിഞ്ഞില്ലെങ്കിലും ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുന്നത്തിലൂടെ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്നും പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.

Latest News