പെരിയ കല്യോട്ട് ആക്രമണം; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

അക്രമത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകൻ ബെന്നി ആശുപത്രിയിൽ

കാസർകോട്- പെരിയ കല്ല്യോട്ട് സി.പി.എം പ്രവർത്തകന് അക്രമത്തിൽ പരിക്കേറ്റു. പരപ്പ സ്വദേശിയും പരപ്പക്കെട്ടിലെ റബ്ബർ ടാപ്പിങ് തൊഴിലാളിയുമായ ബെന്നി എന്ന എം.കെ ദേവസിക്കാണ് കൈകൊട്ടുംകുണ്ടിൽ മർദ്ദനമേറ്റത്. കോൺഗ്രസ് പ്രവർത്തകരായ  അനീഷ്, മണികണ്ഠൻ  എന്നിവരാണ് ബസ് വെയ്റ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്ന ബെന്നിയെ മർദ്ദിച്ചത് എന്നാണ് ആരോപണം. കണ്ണിനും കാലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂർ പെരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബേക്കൽ പോലീസ് കേസെടുത്തു.

 

 

Latest News