കണ്ണൂര്‍ നഗരമടക്കം മൂന്ന് ഡിവിഷനുകള്‍ അടച്ചിടും

കണ്ണൂര്‍- നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സമ്പര്‍ക്കംമൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യാമ്പലം ഭാഗങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിക്ക് രോഗം ആരില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.
നേരത്തെ കോര്‍പറേഷന്റെ മുഴുവന്‍ ഭാഗങ്ങളും അടച്ചിടാനുള്ള ഉത്തരവ് പിന്‍വലിച്ചാണ് പുതിയ ഉത്തരവിറക്കിയത്.
പയ്യന്നൂര്‍ നഗരസഭയിലെ 30 ാം വാര്‍ഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

ജില്ലയില്‍ നാല് പേര്‍ക്ക്  പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

 

 

Latest News