Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ ബിജെപി സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജിവെച്ചത് മൂന്ന് എംഎല്‍എമാരും മന്ത്രിമാരും


ഇംഫാല്‍- മണിപ്പൂരില്‍ ബിജെപി സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍. ബിജെപി എംഎല്‍എമാരായ എസ് സുഭാഷ് ചന്ദ്രസിങ്, ടിടി ഹാവോകിപ്,സാമുവല്‍ ജെന്റായ് എന്നിവരാണ് രാജിവെച്ചത്. സഖ്യക്ഷിയായ എന്‍പിപിയുടെ മന്ത്രിമാരായ  വൈ ജോയ്കുമാര്‍ സിങ്.എന്‍ കയിംസ്,എല്‍ ജയന്ത്കുമാര്‍സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.ഇതിനൊക്കെ പുറമേ മറ്റൊരു തിരിച്ചടിയും ബിജെപിക്കുണ്ടായി. ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര എംഎല്‍എ ടി റോബിന്‍ദ്രോ സിങ് പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 എംഎല്‍എമാരുള്ള കോണ്‍ഗ്രസായിരുന്നു ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. കൂട്ടുകക്ഷികളുമായി ചേര്‍ന്നാണ് പാര്‍ട്ടി സര്‍ക്കാരുണ്ടാക്കിയിരുന്നത്.
 

Latest News