സൗദിയില്‍ വീടിനു തീപിടിച്ച് നാലു മരണം

തായിഫ് - തായിഫിനു സമീപം ഖിയായില്‍ സൗദി കുടുംബം താമസിക്കുന്ന വീടിന് തീപ്പിടിച്ച് നാലു പേര്‍ മരണപ്പെട്ടു. നാലു മുറികള്‍ അടങ്ങിയ ഒറ്റനില കെട്ടിടത്തിലെ മുറിയിലും ഹാളിലുമാണ് തീ പടര്‍ന്നുപിടിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് ആക്ടിംഗ് വക്താവ് ലെഫ്. കേണല്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. മരിച്ച നാലു പേരും സൗദി പൗരന്മാരാണ്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.

 

 

Latest News