ന്യൂദൽഹി- ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രേമോഡി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും വിവിധ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മോഡി വ്യക്തമാക്കി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ അക്രമത്തിന് ഉചിതമായ മറുപടി നൽകാനും ഇന്ത്യക്കാകും. ഇന്ത്യയും ചൈനയും തമ്മിൽ ഭിന്നതകളുള്ള രാജ്യമാണ്. എന്നാൽ തർക്കങ്ങളിൽ ഒരിക്കലും ഇന്ത്യ ഭിന്നത വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു. വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെൽച്വൽ യോഗത്തന് മുന്നോടിയായി രണ്ടു മിനിറ്റ് നേരം മൗനം ആചരിച്ചു.