തിരുവനന്തപുരം- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് മാത്രം വന്ദേഭാരത് വിമാനത്തിലും ടിക്കറ്റ് അനുവദിച്ചാൽ മതിയെന്ന് കേരള സർക്കാറിന്റെ തീരുമാനം. നേരത്തെ ചാർട്ടേഡ് വിമാനത്തിൽ മാത്രമായിരുന്നു സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം കേരളത്തിലേക്ക് വരുന്ന ഓരോ പ്രവാസികളും കോവിഡ് നെഗറ്റീവ് ഉള്ളവരായിരിക്കണം.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കയിപ്പോഴും കനത്ത എതിർപ്പ് ഉയർന്നിരുന്നു. അതിനിടെയാണ് വന്ദേഭാരത് വിമാനത്തിലും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.






