Sorry, you need to enable JavaScript to visit this website.

വ്‌ളാഡ്മിര്‍ പുടിനെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക അണുനാശിനി തുരങ്കം

മുംബൈ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെ കോവിഡ് വൈറസില്‍ നിന്ന് സംരക്ഷിക്കാനായി പ്രത്യേക തുരങ്കം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍.മോസ്‌കോയ്ക്ക് പുറത്തുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ കാണാനെത്തിയാല്‍ പ്രത്യേക അണുനാശിനി തുരങ്കത്തിലൂടെ വേണം കടന്നുപോകാന്‍. പെന്‍സ പട്ടണം ആസ്ഥാനമായുള്ള റഷ്യന്‍ കമ്പനിയാണ് ഈ പ്രത്യേക അണുനാശിനി തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

ഇത് മോസ്‌കോയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നോവോ ഒഗാരോവോയ്ക്ക് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്.ഈ തുരങ്കത്തിന്റെ വീഡിയോ ഫൂട്ടേജുകള്‍ ആര്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക് ധരിച്ച ആളുകള്‍ ഇതിലെ കടന്നുപോകുമ്പോള്‍ തുരങ്കത്തിന്റെ മുകള്‍ വശത്ത് നിന്നും അരികില്‍ നിന്നുമൊക്കെ അണുനാശിനി സ്‌പ്രേ
ചെയ്യുന്നത് ഇതില്‍ കാണാം.

ശരീരത്തിന്റെ പുറത്തുകാണുന്ന ഭാഗങ്ങളിലും വസ്ത്രങ്ങളിലുമൊക്കെ ഈ ലായനി തളിക്കുകയാണ്. ആര്‍ക്കെങ്കിലും പ്രസിഡന്റിനെ കാണണമെങ്കില്‍ കോവിഡ് മുക്തരാണെന്ന് തെളിയിക്കണമെന്ന് ഏപ്രിലില്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിരുന്നു.അഞ്ച് ലക്ഷം ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Latest News