ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ പഴനിയുടെ  കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ- ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പഴനിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.  ഇരുപത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.  തമിഴ്‌നാട്ടിലെ രാമപുരം സ്വദേശിയാണ് പഴനി. അദ്ദേഹം ഇരുപത്തിരണ്ടു വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.  രണ്ടു കുട്ടികള്‍ ഉണ്ട് അദ്ദേഹത്തിന്.  വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നെന്നും കുടുംബത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മറ്റ് നേതാക്കളും ട്വിറ്ററില്‍ കുറിച്ചു. 
ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.  ചൈനയുടെ പ്രകോപനമാണ് ഈ സംഘര്‍ഷത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.  സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ്  റിപ്പോര്‍ട്ടുകള്‍.   1975 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചീന്തുന്നത്.  
 

Latest News