മലപ്പുറത്ത് ദളിത് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം- തിരൂരങ്ങാടിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ് ജീവനൊടുക്കിയത്.

മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് അഞ്ജലിക്കുണ്ടായിരുന്നതെന്നും വീട്ടുകാർ പറഞ്ഞു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News