ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് മരണ സംഖ്യ കൂടുതല്‍ മഹാരാഷ്ട്രയിലും ദല്‍ഹിയിലും. പുതിയ കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ മരണസംഖ്യ 5537 ആണ്. മുംബൈയില്‍നിന്നുള്ള 862 മരണങ്ങള്‍ നേരത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 1328 മരണം കൂടി ചേര്‍ന്നതോടെയാണ് മഹരാഷ്ട്രയിലെ മൊത്തം കോവിഡ് മരണസംഖ്യ 5537 ആയത്. ചൊവ്വാഴ്ച 81 പേരാണ് മരിച്ചത്.
ദല്‍ഹിയില്‍ 93 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1837 ആയി. കണക്കിലെ പിശകുകള്‍ പരിഹരിച്ച് 437 മരണങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ദല്‍ഹിയില്‍ ചൊവ്വാഴ്ച വര 44,688 പേര്‍ക്കാണ് രോഗബാധ.
രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,53,872 ആയാണ് വര്‍ധിച്ചത്.






