നാളെ വിമാനമില്ല; എയര്‍ ഇന്ത്യ ഷെഡ്യൂള്‍ മാറ്റി

റിയാദ്- വന്ദേഭാരത് മിഷന്‍ പ്രകാരം റിയാദില്‍ നിന്നും ദമാമില്‍ നിന്നും നാളെ (ബുധന്‍) പോകേണ്ട എയര്‍ ഇന്ത്യ വിമാനം തിയ്യതി മാറ്റി. റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 0924 വിമാനം വെള്ളിയാഴ്ചത്തേക്കും ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എഐ 1942 വിമാനം ശനിയാഴ്ചത്തേക്കും മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു

Latest News