കൊച്ചി - എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 13 പേർ വിദേശത്തുനിന്നും വന്നവർ. ജൂൺ 11 ന് കുവൈത്ത്-കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസ്സുള്ള ആലുവ സ്വദേശികൾ, 35 വയസ്സുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസ്സുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 വയസ്സും, 6 വയസ്സുമുള്ള കുട്ടികൾ, മെയ് 29 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എളമക്കര സ്വദേശി, ജൂൺ 5 ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള കുന്നത്തുനാട് സ്വദേശി, ജൂൺ 4 ന് അബുദാബി-തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസ്സുള്ള എടക്കാട്ടുവയൽ സ്വദേശിനി, മെയ് 31 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 34 വയസ്സുള്ള തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈത്ത്-കരിപ്പൂർ വിമാനത്തിലെത്തിയ 34 വയസ്സുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി. ഇന്നലെ 792 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11,995 ആണ്. ഇതിൽ 10,283 പേർ വീടുകളിലും, 505 പേർ കോവിഡ് കെയർ സെന്ററുകളിലും, 1207 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്നലെ 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 120 ആണ്. 95 പേരാണ് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 90 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 5 പേരുമാണ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയിൽ നിന്നും 78 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 140 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 243 ഫലങ്ങളാണ് ലഭിക്കാനുള്ളത്.






