Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് വിദ്യാർഥികളെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണം - വെൽഫെയർ പാർട്ടി 

മലപ്പുറം - മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് നടത്തിയ അതിക്രമം ആസൂത്രിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആരോപിച്ചു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്ത വിദ്യാർഥികളെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.


അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 
ബാരിക്കേഡിന് മുമ്പിലെത്തുന്നതിന് മുമ്പ് തന്നെ സമരക്കാരെ അടിച്ച  പോലീസ് ഗുണ്ടാസംഘങ്ങളെ പോലെയാണ് പെരുമാറിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെയും അവകാശങ്ങൾ ചോദിച്ച് സമരം ചെയ്യുന്നവരെയും  പ്രതികാരബുദ്ധിയോടെ കൈകാര്യം ചെയ്യാൻ  പോലീസിന് നിർദേശം നൽകിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. 
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും  വീഴ്ചകളെ  ഇത്തരം അക്രമങ്ങളെ കൊണ്ട് മറച്ച് വെക്കാനുള്ള നീക്കം പാഴ്ശ്രമമാണ്.


ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ച  പോലീസ് ഭീകരതയെ അനുവദിച്ച് തരാനാകില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താക്കീത് നൽകി. പരിക്കേറ്റ വിദ്യാർഥികളെ ദേശീയ സെക്രട്ടറി ഇ.സി.ആയിഷ, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ,ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ സന്ദർശിച്ചു.
ട്രഷറർ എ. ഫാറൂഖ്, ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്,ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, എ. സദ്‌റുദ്ദീൻ, സലാം.സി.എച്ച്,  സാജിദ്.സി.എച്ച്, അഫ്‌സൽ, ഇർഫാൻ നൗഫൽ, സൈനുദ്ധീൻ എ, സമദ് ടി തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News