Sorry, you need to enable JavaScript to visit this website.

എം.എസ്.എഫ് മാർച്ചിൽ സംഘർഷം,  സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്

എം.എസ്.എഫ് കോഴിക്കോട് ജില്ലാ  കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചിൽ സംഘർഷത്തിനിടെ പരിക്കേറ്റ പ്രവർത്തകൻ.

കോഴിക്കോട്- പാഠപുസ്തകം വിതരണം നടത്തുക, ഓൺലൈൻ പഠനരീതിയിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഡി.ഡി.ഇ ഓഫിസിന് മുന്നിൽ ധർണ അവസാനിച്ച് പ്രവർത്തകർ പിരിഞ്ഞ് പോകാനോരുങ്ങവെയാണ് സംഘർഷമുണ്ടായത്. 
പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പോലീസ് ബലപ്രയോഗത്തിലൂടെ തടുത്തതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്നുണ്ടായ ലാത്തിയടിയിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുൽ സമദ്, ജില്ലാപ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സിക്രട്ടറി സ്വാഹിബ് മുഹമ്മദ്, സെക്രട്ടറി ഷമീർ പാഴൂർ, നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലിയാസ് തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. 


മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്തു. അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുൽ സമദ്, യൂത്ത് ലീഗ് ഭാരവാഹികളായ ഷിജിത്ത് ഖാൻ, മൻസൂർ മങ്കാവ്, ടി.പി.എം ജിഷാൻ, എം.എസ.എഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് പേരോട്, സാബിത്ത് മായനാട്, ശാക്കിർ പാറയിൽ, ഷമീർ പാഴൂർ, അൻസീർ പനോളി, അജ്മൽ കൂനഞ്ചേരി, അനസ് അൻവർ, ആസിഫ് കലാം, നിയാസ് കക്കാട്, ഇർഫാൻ വെള്ളിമാട്കുന്ന്, അജ്‌നാസ് മേപ്പയൂർ, ഷാഫി. ബി.സി സംസാരിച്ചു.

 


 

Latest News