കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി


ചെന്നൈ- തമിഴ്‌നാട്ടില്‍ വെല്ലൂര്‍ തുത്തിപ്പെട്ടില്‍ പതിനഞ്ചുകാരി സ്വയം തീകൊളുത്തി ഗുരുതരാവസ്ഥയില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് യുവാക്കള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മുകള്‍ഭാഗത്ത് മറയില്ലാത്ത സാധാരണ കുളിമുറിയിലായിരുന്നു പെണ്‍കുട്ടി കുളിച്ചിരുന്നത്. ഇത് ഒളിച്ചിരുന്ന് പകര്‍ത്തിയാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തിയത്.

ലൈംഗികമായി വഴങ്ങണമെന്നും അല്ലാത്തപക്ഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാണ് തുടരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കേസില്‍ തോമസ്(19) ബാലാജി (19) ആകാശ് (20) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
 

Latest News