തമിഴ്‌നാട്ടില്‍ 1,515 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;മരണം 528 ആയി ഉയര്‍ന്നു

ചെന്നൈ- തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 48000 കടന്നു. ഇന്ന് മാത്രം 1,515 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് മരണസംഖ്യ 528 ആയി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ 26,782 പേര്‍ വൈറസില്‍ നിന്ന് മുക്തരായിട്ടുണ്ട്. ഇന്ന് മാത്രം 1438 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 20,706 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 

Latest News