തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി; 49 സിപിഎം അംഗങ്ങള്‍ ബിജെപിയില്‍ 

തിരുവനന്തപുരം- വെമ്പായത്ത് ഡിവൈഎഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ അടക്കം 49 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നടന്ന മേഖലയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്.

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലുന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും തങ്ങളുടെ പാര്‍ട്ടിയിലെത്തിയവരെ സംരക്ഷിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
 

Latest News