വന്ദേഭാരത്; സൗദിയിൽനിന്ന് 22 വരെയുള്ള വിമാനഷെഡ്യൂളായി, കേരളത്തിലേക്ക് ഒരു വിമാനം പോലുമില്ല

റിയാദ്- ലോക്ഡൗണിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുളള കേന്ദ്ര സർക്കാറിന്റെ വന്ദേഭാരത് മിഷനിൽ ഈ മാസം 22 വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ ഇന്ത്യൻ എംബസി പുറത്തിറക്കി. ഈ ദിവസങ്ങൡലൊന്നും കേരളത്തിലേക്ക് ഒരൊറ്റ സർവീസ് പോലുമില്ല. 19ന് ദമാമിൽനിന്ന് ലഖ്‌നൗവിലേക്കാണ സർവീസ് 21ന് ദമാമിൽനിന്ന് ട്രിച്ചി, ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവടങ്ങളിലേക്ക് സർവീസുണ്ട്. 22ന് ജിദ്ദയിൽനിന്ന് പൂനെ, ലഖ്‌നൗ, കോയമ്പത്തൂർ, റിയാദിൽനിന്ന് ഭുവനേശ്വർ-കൊൽക്കത്ത, ഗയ, ബംഗളൂരു എന്നിവടങ്ങളിലേക്കും സർവീസുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/06/16/itguupuu.jpg

19ന് ലഖ്‌നൗവിലേക്കുള്ള സർവീസ് ഗോ എയറാണ് നടത്തുന്നത്. ബാക്കിയെല്ലാ സർവീസുകളും ഇൻഡിഗേയാണ് നടത്തുക.

 

Latest News