ബാലികയെ പീഡിപ്പിച്ച് കൊന്ന യുവാവ് പിടിയില്‍

കൊല്ലം- കാണാതായ എഴുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ യുവാവിനെ പോലീസ് പിടികൂടി. ബുധനാഴ്ച ട്യൂഷനു വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ശ്രീലക്ഷ്മിയെ അഞ്ചലില്‍ സ്‌കൂളിനു സമീപത്തു നിന്നാണ് കാണാതായത്. ബന്ധുക്കള്‍ സ്‌കൂളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് വഴിയിലെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഏരൂര്‍ ജങ്ഷനില്‍ പ്രതി രാജേഷിനൊപ്പം ബസ്റ്റോപ്പില്‍ കുട്ടി നില്‍ക്കുന്നത് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ തുമ്പായത്. രാജേഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കുളത്തൂപ്പുഴയ്ക്കു സമീപമുള്ള റബര്‍പുരയില്‍ നിന്ന് കണ്ടെടുത്തു. 

Latest News