മുംബൈ- മുംബൈ കോര്‍പ്പറേഷന്‍ 451 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍. സിറ്റിയിലെ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഗുരുതരമായ വീഴ്ച വരുത്തിയത്.രേഖപ്പെടുത്താതിരിുന്ന 451 മരണങ്ങളില്‍ മൂന്ന് പേരുടെ ആത്മഹത്യ ഉള്‍പ്പെടെ അസ്വാഭാവിക മരണമെന്നാണ് ബിഎംസി റിപ്പോര്‍ട്ട് നല്‍കിയത്.ഇരുപത് പേരുടേത് പകര്‍പ്പെടുത്തതില്‍ പിശക് സംഭവിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം കണക്കിലെടുത്താല്‍ ഓരോ കൊറോണ വൈറസ് രോഗിയുടെയും മരണം കോവിഡ് -19 മരണമാണെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ഓരോ കോവിഡ് കേസുകളും പരിശോധിച്ച് മരിച്ചവരുടെയും രോഗമുക്തരായവരുടെയും ചികിത്സ തുടരുന്നവരുടെയും വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സര്‍ക്കാരിന് ഇത്രയും മരണം ബിഎംസി റിപ്പോര#്ട്ട് ചെയ്തില്ലെന്ന് ബോധ്യമായത്.