ലണ്ടൻ- കോവിഡ് മഹാമാരിയിൽ ഉരുകുന്ന ലോകത്തിന് ആശ്വാസമായി പുതിയ വാർത്ത. ഡെക്‌സാമെതാസോൺ (dexamethasone) എന്ന മരുന്ന് കോവിഡ് രോഗികളുടെ അസുഖം ഭേദമാകാൻ സഹായിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യവിദഗ്ദരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. യു.കെയിലെ അയ്യായിരം രോഗികളിൽ മരുന്ന് പരീക്ഷിച്ചെന്നും വിജയകരമായിരുന്നുവെന്നും വിദഗ്ധർ അവകാശപ്പെട്ടു. ലോകത്ത് പരക്കെ ലഭ്യമായതും താരതമ്യേന വിലകുറവുള്ളതുമായ മരുന്നാണിത്. ദരിദ്രരാജ്യങ്ങൾക്ക് കോവിഡ് പോരാട്ടത്തിന് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാർത്ത. കോവിഡിനെതിരെ ലോകം പോരാടുന്ന സമയത്ത് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാണിത്.






