വന്ദേഭാരത് വിമാനങ്ങളിലും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം-മന്ത്രി ഇ.പി. ജയരാജന്‍

തി​രു​വ​ന​ന്ത​പു​രം-  പ്ര​വാ​സി​ക​ൾ​ക്കു കോ​വി​ഡി​ല്ലെ​ന്ന സർട്ടിഫിക്കറ്റ് ചാർട്ടർ വിമാനങ്ങള്‍ക്കു പുറമെ, വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ വിമാനങ്ങളില്‍ വ​രു​ന്ന​വ​ർ​ക്കും നിർബന്ധമാക്കണമെന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. രോ​ഗ​മു​ള്ള​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി പറഞ്ഞു.

രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​നി​ർ​ദേ​ശം വെച്ച​തെ​ന്നും എ​ല്ലാ​വ​രും നാ​ട്ടി​ലെ​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ മാ​ത്ര​മ​ല്ല, വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ വ​രു​ന്ന​വ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണം. രോ​ഗ​മു​ള്ള പ്ര​വാ​സി​ക​ളെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ര​ണം.

വി​ദേ​ശ​ത്തു​നി​ന്ന് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ വ​രു​ന്ന​വ​ർ കോ​വി​ഡ് ബാ​ധി​ത​ര​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേരത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ മാസം 20 മുതലാണ് ഇതിനു പ്രാബല്യം.

ഈ ​മാ​സം വി​ദേ​ശ​ത്തു​നി​ന്ന് ര​ണ്ടു ല​ക്ഷം പേ​ർ എ​ത്തു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ന​കം 812 ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ വ​ഴി 360 വി​മാ​ന​ങ്ങ​ളും സർവീസ് നടത്തും.

Latest News